ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കിയതിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ; വി മുരളീധരന്‍

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ സഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കിയതിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കള്ളപ്രചരണങ്ങള്‍ തകര്‍ന്നടിയുന്നതിലുള്ള നിരാശയും ജാള്യതയുമാണ് കമ്മ്യൂണിസ്റ്റുകാരെകൊണ്ട് ഈ തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.

മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരോട് വിചാരധാര വായിക്കൂവെന്ന് സിപിഐ സംസ്ഥാന ആക്ടിങ് സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ‘ആഭ്യന്തര ഭീഷണികള്‍’ എന്ന ഭാഗം വായിക്കാനാണ് ബിഷപ്പുമാരോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.’പ്രധാനമന്ത്രിയുടെ വിരുന്നിന് ശേഷം ബിഷപ്പുമാര്‍ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര വായിക്കട്ടെ. ആഭ്യന്തര ഭീഷണികള്‍ എന്ന ശീര്‍ഷകത്തിന് താഴെയായി ക്രൈസ്തവരെക്കുറിച്ചുള്ള ഭാഗം വായിക്കുക. ഇത് പ്രധാനമന്ത്രിയുടെ വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജന്‍ഡ മനസിലാക്കാന്‍ സഹായിക്കും. മണിപ്പുരില്‍ എന്തുകൊണ്ടാണ് മൗനമെന്ന് അദ്ദേഹത്തോട് ചോദിക്കുക’ എന്നാണ് ബിനോയ് വിശ്വം എക്‌സില്‍ കുറിച്ചത്.

പ്രധാനമന്ത്രി ബിഷപ്പുമാരെ കാണുന്നത് ഇത് ആദ്യമായല്ല. വിരുന്ന് ബിജെപിക്ക് പിന്തുണ നേടാനാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. പിന്തുണയ്ക്കായി വിരുന്ന് നടത്തുന്നവരാണ് അങ്ങനെ പറയുന്നത്. മുസ്ലിം നേതാക്കളുമായി പ്രധാനമന്ത്രി നിരവധി കൂടിക്കാഴ്ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇത് ഓര്‍മ്മ വരാത്തത് മറവി രോഗം കൊണ്ടാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top