നുണപ്രചരണങ്ങള്‍ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടി; ജോസ് കെ. മാണി

കോട്ടയം: സോളാര്‍ കേസിലെ ഗണേഷ് കുമാറിന്റെ ഇടപെടലിനെതിരെ പ്രതികരിച്ച് ജോസ് കെ. മാണി. സത്യം വളരെയധികം കാലത്തേക്ക് മൂടിവയ്ക്കാന്‍ കഴിയില്ല, നുണപ്രചരണങ്ങള്‍ നടത്തി വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടിയെന്നും അത് ആഘോഷിക്കുമ്പോള്‍ വലിയ വേദന ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാത്ത തെറ്റുകള്‍ ആവര്‍ത്തിച്ച് ക്രൂശിക്കപ്പെട്ടു, സത്യം ഇപ്പോള്‍ പുറത്തുവന്നു.ഗൂഢാലോചന ഉണ്ടെന്ന് അന്നും പറഞ്ഞിരുന്നുവെന്നും ഇന്നും അത് തന്നെ പറയുന്നുവെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷ് കുമാര്‍ തന്നെയെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ സഹായികളുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.ലൈംഗികാരോപണം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ഇതില്‍ ഇടപെട്ടു. ഇ.പി ജയരാജന്‍ കൊല്ലത്ത് വച്ച് തന്റെയടുത്ത് സംസാരിച്ചു. ഈ ആരോപണമെല്ലാം നിലനില്‍ക്കട്ടെ. തനിക്ക് തനിക്ക് വേണ്ടതെല്ലാം ചെയ്ത് തരാമെന്ന് ഇ.പി പറഞ്ഞതായും ഫെനി പറഞ്ഞു.

ഇതിനിടെ കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നു. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരും. തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാല്‍. അഡ്വ. ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Top