ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനേയും ആദരിക്കുക, അവര്‍ പോരാളികള്‍: മോദി

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകരും പൊലീസും കൊവിഡിനെതിരെ പോരാടുന്ന പോരാളികളാണെന്ന് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരമാര്‍ശം.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, തൂപ്പുജോലി ചെയ്യുന്നവര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെല്ലാം കൊവിഡിനെതിരെ പോരാടുന്ന പോരാളികളാണ്. ജനങ്ങളെല്ലാവരും ഇവരെ ബഹുമാനിക്കണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്‌ക്കുകള്‍ ധരിക്കണം. കോവിഡ് സംബന്ധിച്ച് ആയുഷ് മന്ത്രാലയം പുറത്തുവിടുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും എല്ലാവരും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കോവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണ്. 550 രോഗികള്‍ മാത്രമുള്ളപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് പടരുമ്പോഴും രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. യാത്രാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കി. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top