കുട്ടികള്‍ പഞ്ചസാര കൊണ്ടുവരണം; കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തില്‍

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തില്‍. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളാണ് ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കാന്‍ കുട്ടികള്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. ഈ മാസം മൂന്നിനാണ് പേരാമ്പ്രയില്‍ വച്ച് റവന്യൂ ജില്ലാ കലോത്സവം നടക്കുക.

കലോത്സവത്തിന്റെ വിഭവ സമാഹരണത്തിനായി കുട്ടികള്‍ വരുമ്പോള്‍ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസില്‍ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നുണ്ട്. പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ക്ക് പ്രധാന അധ്യാപിക നോട്ടീസ് അയച്ചിരിക്കുന്ന്.

Top