പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പിടിയില്‍

rape

വയനാട് ; വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിസോര്‍ട്ടുടമയും കൂട്ടാളിയും പൊലീസ് പിടിയില്‍. കര്‍ണാടക സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ പൂട്ടിയിട്ട് പിഡിപ്പിച്ചുവെന്നാണ് സൂചന.

സുഗന്ധഗിരിയിലെ ഗ്രീന്‍ ഹാര്‍പ്പര്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനക്കിടയിലാണ് കര്‍ണാടക സ്വദേശിയായ 17 വയസുകാരി പോലീസിനോട് കാര്യങ്ങള്‍ പറയുന്നത്. ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിച്ച ഇവരെ രണ്ടുമാസത്തിനിടെ 20ലധികം പേര്‍ പിഡിപ്പിച്ചുവെന്നാണ് നല്‍കിയ മൊഴി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടമ പെരിന്തല്‍മണ്ണ സ്വദേശി ശ്രീവത്സസനെന്ന സുനിലിനെയും സഹായി മായനാട് സ്വദേശി രഞ്ജിത്തിനെയും അറസ്റ്റു ചെയ്തു.

പോക്‌സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീവല്‍സന്‍ കര്‍ണാടകയില്‍ നിന്നും തമഴ്‌നാട്ടില്‍ നിന്നും നിരവധി സ്ത്രീകളെ റിസോര്‍ട്ടിലെത്തിക്കാറുണ്ടന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Top