സ്വകാര്യത മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു, അത് പരമമായ സ്വാതന്ത്ര്യമല്ല; രവിശങ്കര്‍ പ്രസാദ്

ravishankar prasad

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്.

എന്നാല്‍ അത് പരമമായ സ്വാതന്ത്ര്യമല്ല, യുക്തിസഹമായ നിയന്ത്രണങ്ങള്‍ ഇതില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്ത് ആധാറിന് നിയമപരമായ പരിരക്ഷ ഉണ്ടായിരുന്നില്ല. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമസാധുത നല്‍കിയത് എന്‍.ഡി.എ സര്‍ക്കാറാണെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.

ആധാറിനെ സാങ്കേതിക അത്ഭുതമായാണ് പല രാജ്യങ്ങളും പ്രകീര്‍ത്തിച്ചിട്ടുള്ളതെന്ന് തന്റെ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.

Top