രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് പ്രേമേയം

ൽഹി : രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന പ്രമേയവുമായി പാർട്ടിയുടെ ഡൽഹി ഘടകം. ഉടൻ രാഹുൽ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തിക്കണമെന്നാണ് ഒറ്റകെട്ടായി ഇവരുടെ ആവശ്യം. ഡൽഹിക്ക് പിന്നാലെ, സമാന ആവശ്യവുമായി മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും മുന്നോട്ട് വരുമെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർച്ചയെ തുടർന്ന് 2019ലാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. പിന്നീട് പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല. ഇടക്കാല അധ്യക്ഷനായി ഇപ്പോൾ സോണിയ ഗാന്ധിയാണ് ചുമതലയിൽ ഉള്ളത്.

Top