അവിശ്വാസ പ്രമേയം; കോടംതുരുത്ത് പഞ്ചായത്തില്‍ ഭരണം നഷ്ടമായി ബിജെപി

ആലപ്പുഴ: ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പര്‍മാര്‍ കൂടെ പിന്തുണച്ചതോടെയാണ് ബിജെപി അധികാരത്തില്‍ നിന്ന് പുറത്തായത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.15 വാര്‍ഡുകളിൽ ബിജെപി ഏഴ്, കോണ്‍ഗ്രസ് അഞ്ച് , സിപിഎം രണ്ട് സിപിഐ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് .

Top