പാലക്കാട്: കോവിഡ് കാലത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന പ്രതിപക്ഷ നീക്കം അനുചിതമെന്ന് മന്ത്രി എ.കെ ബാലന്‍. അവിശ്വാസ പ്രമേയം കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷവും എല്‍ഡിഎഫിനാണെന്നും പ്രതിപക്ഷത്തിന്റേത് ആത്മഹത്യപരമായ തീരുമാനമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
ഒരു സഹയവും നല്‍കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. മുന്‍ വര്‍ഷത്തെ പ്രളയങ്ങള്‍, ഓഖി, നിപ തുടങ്ങിയ പ്രതിസന്ധി ഘട്ടത്തിലെല്ലാം പ്രതിപക്ഷത്തിന്റെ സമീപനം ഇത്തരത്തിലായിരുന്നുവെന്നും എകെ ബാലന്‍ ആരോപിച്ചു.
70 വയസിലേറേ പ്രായമുള്ള നിരവധി പേരാണ് സഭയിലുള്ളത്. അവിശ്വാസ പ്രമേയമില്ലെങ്കില്‍ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിക്കാമായിരുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കാത്തത് ദയനീയ അവസ്ഥയാണ്. യഥാര്‍ഥത്തില്‍ പ്രതിപക്ഷത്തിന്റേത് രാജ്യദ്രോഹപരമായ സമീപനമാണെന്നും എ.കെ ബാലന്‍ കുറ്റപ്പെടുത്തി.