ഗവര്‍ണറെ തിരിച്ച് വിളിക്കണം; പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നീക്കത്തെ തള്ളി എല്‍ഡിഎഫ്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് വിലയിരുത്തി. പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

കേരളത്തില്‍ നിലവില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ല. വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Top