കുവൈറ്റില്‍ ധനമന്ത്രിക്കെതിരെ വീണ്ടും കുറ്റവിചാരണാ പ്രമേയം

കുവൈറ്റ്‌:കുവൈറ്റില്‍ ധനമന്ത്രിക്കെതിരെ പാര്‍ലമെന്റില്‍ വീണ്ടും കുറ്റവിചാരണാ പ്രമേയം അവതരിപ്പിച്ചു. കുറ്റവിചാരണ പ്രമേയ ചര്‍ച്ചയ്ക്കൊടുവില്‍ മന്ത്രിക്കെതിരെ പത്തോളം എം.പിമാര്‍ അവിശ്വാസപ്രമേയം സമര്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് ധനമന്ത്രി നായിഫ് അല്‍ ഹജ്‌റുഫ് പാര്‍ലമെന്റില്‍ കുറ്റവിചാരണ നേരിടുന്നത്.

ജൂണ്‍ പതിനൊന്നിന് മന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കുറ്റവിചാരണാപ്രമേയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മറികടക്കാന്‍ മന്ത്രിക്ക് സാധിച്ചിരുന്നു. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനേക്കാള്‍ ചെലവുകള്‍ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവും ആയിരുന്നു അന്നത്തെ കുറ്റവിചാരണയുടെ കാരണം.

ചൊവ്വാഴ്ച നടന്ന കുറ്റവിചാരണാ പ്രമേയം ഇസ്ലാമിസ്റ്റ് എം.പിയായ മുഹമ്മദ് അല്‍ ഹായിഫ് ആണ് പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പത്ത് എം.പിമാര്‍ മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം സമര്‍പ്പിച്ചു തുടര്‍ന്ന് അടുത്ത ചൊവ്വാഴ്ച പാര്‍ലിമെന്റില്‍ അവിശ്വാസപ്രമേയം വോട്ടിനിടാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു .

Top