നിയമം ഭരണഘടനാ വിരുദ്ധം; പൗരത്വ നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമ ഭേദഗതി മത വിവേചനത്തിന് ഇടയാക്കും, നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്, അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റേത് മതരാഷ്ട്ര സമീപനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്‍റെ ലംഘനമാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പ്രമേയത്തെ എതിര്‍ത്ത് ബിജെപി രംഗത്ത് വന്നു. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു.

Top