ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ്.

കോവിന്ദ് സമര്‍പ്പിച്ച രാജിക്കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. ചൊവ്വാഴ്ച്ച രാവിലെ രാമനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ കേശരി നാഥ് ത്രിപാദി താത്ക്കാലികമായി ബീഹാറിന്റെ കൂടി അധികച്ചുമതല നിര്‍വ്വഹിക്കും.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് രാംനാഥ് കോവിന്ദിന്റെ
രാജി.

ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ രാംനാഥ് കോവിന്ദ് 2015ലാണ് ബിഹാര്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്.

Top