കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് പങ്കില്ല; രാജി പ്രവണതയ്ക്ക് കാരണം രാഹുലെന്ന്…

Rajnath Singh

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രതിസന്ധിക്ക് കാരണം രാഹുല്‍ ഗാന്ധിയെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കു പങ്കില്ലെന്നും, രാജിവയ്ക്കുന്ന പ്രവണത തുടങ്ങി വച്ചത് തന്നെ രാഹുലാണെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.

13 എംഎല്‍എമാരും 21 മന്ത്രിമാരും രാജിവച്ചതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാര്‍ കനത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഇരുപാര്‍ട്ടികളിലും അവസാനഘട്ട ശ്രമങ്ങള്‍ തുടരുകയാണ്. വിമതരെകൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണു നീക്കം നടക്കുന്നത്.

Top