സിദ്ദു അച്ചടക്കം കാട്ടണമായിരുന്നു; രാജി സ്വീകരിക്കുന്നു എന്ന്‌ പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: മന്ത്രി നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി സ്വീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നവ്‌ജോത് സിംഗ് സിദ്ദു അച്ചടക്കം കാട്ടണമായിരുന്നെന്നും മന്ത്രിയെന്ന നിലയില്‍ സിദ്ദു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു .

പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയിരുന്നു. പിന്നീട് ഊര്‍ജ്ജ വകുപ്പിന്റെ ചുമതല നല്‍കുകയായിരുന്നു.

പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടര്‍ച്ചയായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നു.

Top