ഒരു ഭാഗത്ത് കലാപം നടക്കുമ്പോള്‍ മറു ഭാഗത്ത് കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ മനുഷ്യ ചങ്ങല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം പടരുമ്പോള്‍ സകൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാനായ മനുഷ്യ ചങ്ങല ഉണ്ടാക്കി നാട്ടുകാര്‍. യമുന നഗറിലാണ് നാട്ടുകാര്‍ മനുഷ്യചങ്ങല ഉണ്ടാക്കി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.കൈകള്‍ കോര്‍ത്ത് സുരക്ഷയൊരുക്കി അവര്‍ കുട്ടികള്‍ക്കൊപ്പം നടന്നു. റോഡില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നിതിനിടെയാണ് ഈ കാഴ്ചയെന്നതാണ് ശ്രദ്ധേയം.

മാധ്യമപ്രവര്‍ത്തകനായ ബോധിസത്വവ സെന്‍ റോയിയാണ് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കലാപസ്ഥലങ്ങളില്‍ കേന്ദ്രസേനയെത്തിയത്. സൈന്യവും പൊലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മെല്ലപ്പോക്കിലാണ്. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രണ്ട് തവണയാണ് അമിത്ഷാ ഉന്നത തലയോഗം വിളിച്ചത്.

Top