താമസ, തൊഴില്‍ നിയമലംഘനം; കുവൈറ്റില്‍ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ

കുവൈറ്റ് സിറ്റി: പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകള്‍ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ നടന്നുവരികയാണ്.

പുതുവര്‍ഷത്തില്‍ റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനങ്ങളുടെ എണ്ണം 40,000 കടന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്ന് 42,850 നിയമ ലംഘകരെയാണ് പിടികൂടി നാടുകടത്തിയത്.റെസിഡന്‍സി, ലേബര്‍ നിയമ ലംഘനങ്ങള്‍ നടത്തിയ 700 പേരെയാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തടവിലാക്കിയത്.

Top