Reshuffle in Pinarayi cabinet M M Mani gets minister position

തിരുവനന്തപുരം: ഒടുവില്‍ കാടിന്റെ മകന് അര്‍ഹതക്കുള്ള അംഗീകാരം നല്‍കി പിണറായി. ഇടുക്കിയില്‍ സിപിഎമ്മിന് ശക്തമായ വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് പതിറ്റാണ്ടുകളോളം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ നേതൃത്വത്തിലായിരുന്നു.

എതിരാളികളോട് കര്‍ക്കശമായ ഭാഷയില്‍ പ്രതികരിക്കുകയും ‘അടിക്ക് അടി’ എന്ന തത്ത്വത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന മണിയാശാന്റെ ‘വണ്‍ ടൂ ത്രീ’ പ്രയോഗം ബിബിസി വരെ എത്തി ഇന്റര്‍നാഷണല്‍ ലെവലില്‍ ചര്‍ച്ചയായിരു്‌നനു.

ഉടുമ്പന്‍ചോല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മണിയെ പിണറായി മന്ത്രിസഭാ രൂപീകരണ സമയത്ത് പരിഗണിക്കാതിരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ ‘തെറ്റിന്’ പരിഹാരം ചെയ്തിരിക്കുകയാണിപ്പോള്‍ പിണറായി.

ഇതോടെ എറണാകുളം, കോട്ടയം,ഇടുക്കി എന്നീ മധ്യമേഖല ജില്ലകളില്‍ മന്ത്രി പ്രാതിനിധ്യമില്ലെന്ന വിമര്‍ശനത്തിന് പരിഹാരവുമായി.

തങ്ങളുടെ മണിയാശാന് മന്ത്രി പദവി ലഭിച്ചതറിഞ്ഞ് ആവേശത്തിലാണ് ഇടുക്കിയിലെ സിപിഎം അണികള്‍. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധിയായ മണിയാശാന്‍ ലഭിച്ച വൈദ്യുതി വകുപ്പില്‍ നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Top