കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ! ധനമന്ത്രി പദവിയിലേയ്ക്ക് കാമത്ത് എത്തുമോ ?

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ച്പണിക്കുള്ള സാധ്യതകളേറുന്നു. ധനമന്ത്രി സ്ഥാനത്തിലടക്കം അഴിച്ചുപണി ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടാം മോദി സർക്കാരിന്റെ ആദ്യ വാർഷം പിന്നിട്ടുമ്പോഴാണ് മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങുന്നത്.

ബ്രിക്സ് ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ മേധാവി കെ.വി കാമത്തിന്റെ പേരാണ് നിര്‍മ്മലയ്ക്ക് പകരം ഉയര്‍ന്നു വരുന്നത്. എന്‍ഡിബി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കാമത്ത് രാജിവച്ചതോടെയാണ് അദ്ദേഹം ധനമന്ത്രിയായേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ കൂടിയായ കാമത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതും ഈ ഊഹത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക നയങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ അവശ്യമാകുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിസ്ഥാനം മേഖലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്കു നല്‍കാന്‍ മോദിസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.കാമത്തിന്റേത് കൂടാതെ നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു എന്നിവരുടെ പേരുകളും നിര്‍മ്മലയ്ക്ക് പകരം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്

പുന:സംഘടനയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും ഇടം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top