രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്കും ഇരുവരും സുപരിചിതരായത്.

ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധനേടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ഇരുവരോടും ചോദിച്ചാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് മറുപടി നല്‍കാറ്. ഈ അവസരത്തില്‍ വിജയിയും രശ്മികയും വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ പറ്റി താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.

Top