രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍

EP Jayarajan

കണ്ണൂര്‍: രേഷ്മ നിഷാന്തിന് ശബരിമലയില്‍ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കും. എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ല. ആര്‍എസ്എസിന്റേത് സങ്കുചിത രാഷ്ട്രീയക്കളിയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട രേഷ്മയ്ക്കുനേരെ ഭീഷണിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Top