കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കും: അമിത് ഷാ

ന്യൂഡല്‍ഹി: കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിനാണ് മുന്‍ഗണന നല്‍കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുമെന്നും തീരുമാനിച്ചതായി അമിത് ഷാ പറഞ്ഞു.

കശ്മീരി പണ്ഡിറ്റ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ഏഴ് പേര്‍ അടങ്ങുന്ന പ്രതിനിധിസംഘത്തിനാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ ഉറപ്പു നല്‍കിയത്. താഴ്‌വരയിലെ ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

1990കളില്‍ തീവ്രവാദികളുടെ ഭീഷണി ഭയന്നാണ് പണ്ഡിറ്റുകള്‍ക്ക്‌ പുറത്ത് പോകേണ്ടിവന്നത്. എന്നാല്‍ ഇനി അത് മാറ്റി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കുമെന്നും സര്‍ക്കാര്‍ ജോലികള്‍ക്കായി പ്രായപരിധിയില്‍ ഇളവ് അനുദിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതില്‍ പ്രതിനിധി അംഗങ്ങള്‍ തൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്.

Top