റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ബോര്‍ഡുയോഗം തിങ്കളാഴ്ച ചേരും

bank frauds

റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ബോര്‍ഡുയോഗം തിങ്കളാഴ്ച ചേരും. ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികളെയും ചില സ്വതന്ത്ര ഡയറക്ടര്‍മാരെയും ഉപയോഗപ്പെടുത്തി തങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മുഖ്യമായും നാല് ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വച്ചിട്ടുള്ളത്. ആര്‍ബിഐയുടെ 9.59 ലക്ഷം കോടി രൂപ കരുതല്‍ധനത്തില്‍ 3.6 ലക്ഷം കോടി രൂപ വിട്ടുനല്‍കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, ബാങ്കുകളുടെ കിട്ടാക്കടവും മറ്റും പരിധിക്കപ്പുറം വര്‍ധിക്കുമ്പോള്‍ സ്വീകരിക്കുന്ന വേഗത്തിലുള്ള തെറ്റുതിരുത്തല്‍ നടപടി (പിസിഎ)യില്‍ അയവുവരുത്തുക, സാമ്പത്തികസ്ഥിരത, നാണ്യനയ മാറ്റങ്ങള്‍, വിദേശനാണ്യ ശേഖരത്തിന്റെ കൈകാര്യം തുടങ്ങിയവയുടെ മേല്‍നോട്ടത്തിന് സമിതികള്‍ രൂപീകരിക്കുക എന്നിവയാണിവ.

അഞ്ച് പൂര്‍ണസമയ ഔദ്യോഗിക ഡയറക്ടര്‍മാരും 13 അനൗദ്യോഗിക ഡയറക്ടര്‍മാരും ഉള്‍പ്പെടെ 18 പേരാണ് ആര്‍ബിഐ കേന്ദ്ര ബോര്‍ഡിലുള്ളത്.

Top