വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന നിയമവുമായി റിസർവ് ബാങ്ക്

മുംബൈ: രാജ്യത്തെ ബാങ്കിങ് വ്യവസായത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന നിയമ നിർമാണത്തിന് ശുപാർശ ചെയ്ത് റിസർവ് ബാങ്ക് ആഭ്യന്തര സമിതി. സമിതിയുടെ ശുപാർശകൾക്ക് അം​ഗീകാരം ലഭിച്ചാൽ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ദേ​ദ​ഗതി ചെയ്യേണ്ടി വരും.

വൻകിട കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ ശുപാർശകൾ പ്രകാരം ബാങ്കുകളുടെ പ്രമോട്ടർമാരാകാൻ കഴിയും. മാത്രമല്ല നിലവിലെ രീതികളിൽ നിന്ന് വിപരീതമായി പ്രമോട്ടർ ഓഹരി വിഹിതം 15 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനും സമിതി നിർദ്ദേശിക്കുന്നുണ്ട്.

Top