കിഫ്‌ബി വിഷയത്തിൽ പ്രതികരണവുമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ൽഹി ; കിഫ്ബിക്കെതിരായ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് മറുപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവ ഫെമ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് മസാലാ ബോണ്ട് ഇറക്കാൻ അവസരം നൽകുന്നുണ്ട്.

ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തിൽ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാൻ അനുവാദം നൽകിയിരുന്നു. 2018 ജൂണിലാണ് ഇത് സമ്പന്ധിച്ച തിരുമാനം കൈകൊണ്ട് സംസ്ഥാനത്തിന് രേഖാമൂലം അനുവാദം നൽകിയതെന്ന് ആർബിഐ വ്യക്തമാക്കുന്നു. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങൾ ചോദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ 19ന് ആണ് റിസർവ് ബാങ്കിന് കത്തയച്ചത്. ഒപ്പം എന്നാൽ സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തിൽ തീരുമാനത്തിനോ അഭിപ്രയം രേഖപ്പെടുത്താനോ സാധിക്കില്ലെന്നും ആർബിഐ പറഞ്ഞു

Top