‘#റിസർവ്’ #ഞാനിങ്ങെടുക്കുകയാ’ ; കേന്ദ്രസര്‍ക്കാരിനെ ട്രോളി മന്ത്രി എം.എം. മണി

തിരുവനന്തപുരം: കരുതല്‍ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിനു നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം സാമ്പത്തിക പ്രതിസന്ധിക്കു തെളിവെന്ന് മന്ത്രി എം.എം. മണി.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ ഏയ്, എവിടെ ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ‘റിസര്‍വ് ബാങ്കിലെ റിസര്‍വ് ഞാനിങ്ങെടുക്കുകയാ’ എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ ‘റിസര്‍വ്’ എടുത്തു കൊണ്ടുപോകുന്നത് ന്ധപാവപ്പെട്ട കോര്‍പ്പറേറ്റുകളുടെ’ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനായിരിക്കും. സാധാരണ ജനങ്ങളുടെ സാന്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയമേ അല്ലല്ലോ!- മന്ത്രി ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘#റിസർവ്’ #ഞാനിങ്ങെടുക്കുകയാ’

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ?
ഏയ്, എവിടെ ? ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സർക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ‘റിസർവ് ബാങ്കിലെ റിസർവ് ഞാനിങ്ങെടുക്കുകയാ’ എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ ‘റിസർവ്’ എടുത്തു കൊണ്ടുപോകുന്നത്? ‘പാവപ്പെട്ട കോർപ്പറേറ്റുകളുടെ’ സാമ്പത്തിക പ്രതിസന്ധി തീർക്കാനായിരിക്കും.
സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസർക്കാരിന് ഒരു വിഷയമേ അല്ലല്ലോ!

Top