എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്

bank frauds

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ രാജ്യത്ത് കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്.

സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ടാകുന്ന തടസങ്ങള്‍ പണമിടപാടുകളുടെ എണ്ണത്തില്‍ പെടുത്തില്ലെന്നും ആര്‍ബിഐ അറിയിച്ചു.

എടിഎം വഴി പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ടെക്‌നിക്കല്‍ എറര്‍ എന്ന് കാണിക്കുന്നതുള്‍പ്പെടെയുള്ള ധനേതര സേവനങ്ങള്‍ പണമിടപാടിന്റെ എണ്ണത്തില്‍ ഇനി മുതല്‍ പെടുത്തുകയില്ല. പണമെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കറന്‍സി നോട്ടുകള്‍ ലഭിക്കാതിരിക്കുക, പിന്‍ നമ്പര്‍ തെറ്റുക തുടങ്ങിയവയൊന്നും ഇനി പണമിടപാടായി കണക്കാക്കുകയില്ല. ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതതു ബാങ്കുകളുടെ എടിഎമ്മുകളിലൂടെ നടത്തുന്ന ബാലന്‍സ് അന്വേഷണം, ചെക്ക്ബുക്ക് റിക്വസ്റ്റ്, നികുതി അടവുകള്‍, പണം കൈമാറ്റം തുടങ്ങിയവയും പണമിടപാടിന്റെ പരിധിയില്‍ വരില്ലെന്നും ഇവയ്ക്ക് ചാര്‍ജ് ഈടാക്കില്ലെന്നും ആര്‍ബിഐ
അറിയിച്ചു.

Top