ഊര്‍ജിത് പട്ടേലിന്‍റെ രാജി ; പ്രതികരണവുമായി പ്രധാനമന്ത്രി

Narendra Modi

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റമറ്റ ആര്‍ജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉര്‍ജിതെന്നും അദ്ദേഹത്തെക്കുറിച്ചു വളരെ നഷ്ടബോധം തോന്നുമെന്നും മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തെ നാശത്തില്‍ നിന്നും അച്ചടക്കമുള്ളതാക്കി മാറ്റിയത് അദ്ദേഹത്തിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ കാലത്താണ് റിസര്‍വ് ബാങ്ക് കെട്ടുറപ്പ് കൈവരിച്ചതെന്നും മോദി പറഞ്ഞു.

ഡെപ്യൂട്ടി ഗവര്‍ണറായും ഗവര്‍ണറായും അദ്ദേഹം ആറു വര്‍ഷം റിസര്‍വ് ബാങ്കില്‍ പ്രവര്‍ത്തിച്ചു. ഒരു വലിയ പൈതൃകം പിന്നിലുപേക്ഷിച്ചാണ് അദ്ദേഹം മടങ്ങുന്നതെന്നും- മോദി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെങ്കിലും കേന്ദ്ര സര്‍ക്കാരുമായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണു പദവി ഒഴിയല്‍ എന്നാണു സൂചന. അഞ്ചു വരികളുള്ള രാജിക്കത്താണ് അദ്ദേഹം സമര്‍പ്പിച്ചത്.

Top