ക്രിക്കറ്റ് കളിക്കാരുമായി റിസര്‍വ് ബാങ്ക് ഭരണ സമിതിയെ താരതമ്യപ്പെടുത്തി രഘുറാം രാജന്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിക്കാരുമായി റിസര്‍വ് ബാങ്ക് ഭരണ സമിതിയെ താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്ത്.

നവജ്യോത് സിദ്ധുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കേണ്ടതെന്നാണ് രഘുറാം രാജന്‍ പറഞ്ഞത്. ആര്‍ബിഐ ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ധുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി റിസര്‍വ് ബാങ്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രഘുറാം രാജന്‍ രംഗത്ത് എത്തിയത്.

Top