റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനം ; പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍

rbi

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനം നടക്കും. ഇത്തവണ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ജൂണില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിരക്കു വര്‍ദ്ധനയായിരുന്നു. അതായത് നാല് വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്നത്. 2014 ജനുവരിക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നില്ല. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും രൂപയുടെ മൂല്യത്തിലുള്ള ഇടിവും പണപ്പെരുപ്പത്തിലെ വര്‍ദ്ധനവുമാണ് ജൂണില്‍ പലിശ നിരക്ക് ഉയരാന്‍ പ്രധാന കാരണമായത്.

നാളെ നടക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ വായ്പനയ അവലോകനയോഗത്തില്‍ 0.25 ശതമാനം വര്‍ധിപ്പിച്ചാല്‍ 6.5 ശതമാനമാകും റിപ്പോ നിരക്ക്. ഇപ്പോള്‍ കൂട്ടിയില്ലെങ്കില്‍ പിന്നെ ഈ വര്‍ഷം വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നിരക്കു വര്‍ദ്ധനവ് അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്ന അഭിപ്രായക്കാരുമുണ്ട്.

Top