ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്ത ആഭ്യന്തര ഉല്‍പാദനം അഞ്ച് ശതമാനത്തിലെത്തിയത് ഞെട്ടിച്ചുവെന്നും അത് ആരും പ്രവചിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ശതമാനം വളര്‍ച്ച കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. വളര്‍ച്ച ഇത്രയും കുറയാനുള്ള കാരണങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ഈ വര്‍ഷാരംഭം മുതല്‍ മാന്ദ്യത്തിന്റെ സൂചനകള്‍ ആര്‍.ബി.ഐ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക നയ അവലോകനങ്ങളില്‍ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ കുറച്ചത് മാന്ദ്യം മനസ്സിലാക്കിത്തന്നെയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

Top