രാജ്യത്ത് പുതിയ മാസ്റ്റര്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് വിലക്കി റിസര്‍വ് ബാങ്ക്

മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്ക് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22 മുതല്‍ പുതിയ മാസ്റ്റര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ഉപയോഗിക്കുന്ന മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ആവശ്യത്തിന് സമയം നല്‍കിയിട്ടും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

2018 ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ കാര്‍ഡ് ദാതാക്കളോടും പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുത്തത്.

Top