ഊര്‍ജ്ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ല: അരുണ്‍ ജെയ്റ്റിലി

arunjetly

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയുടെ കരുതല്‍ ധന ശേഖരത്തില്‍ നിന്നും സര്‍ക്കാറിന് പണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 10നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെച്ചത്. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കരുതല്‍ ധനത്തിന്റെ കൈമാറ്റം സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമായതാണ് ഗവര്‍ണറെ രാജിയിലേക്ക് നയിച്ചതെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി അധികാരമേറ്റിരുന്നു.

Top