സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി

madani

മലപ്പുറം : മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.

സംവരണ നീക്കം ഭരണഘടന വിഭാവനം ചെയുന്ന സാമൂഹ്യ നീതിക്ക് വിരുദ്ധമാണ്, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നൊരുക്കമാണ് നിലവിലെ തീരുമാനമെന്നും മഅ്ദനി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ആശങ്കാജനകം…..
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്തു ശതമാനം സംവരണം എന്ന കേന്ദ്രgovernment തീരുമാനം സാമ്പത്തിക സംവരണത്തിലേക്കുള്ള നീക്കമാണ് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം സംവരണ സിദ്ധാന്തത്തിന്റെ അന്തസന്തയ്ക്കു നിരക്കാത്തതാണ് പ്രതിഷേധാർഹവും…..

Top