സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ല.അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.മാത്രമല്ല ഹര്‍ജി പിന്‍വലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ ഒബിസി വിദ്യാര്‍ത്ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുവെന്നാണ് ഹര്‍ജികളില്‍ പറഞ്ഞിരുന്നത്.50 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Top