സാമ്പത്തിക സംവരണ ബില്ല് ബിജെപിയുടെ നാടകമോ ? : മായാവതി

bsp-leader-mayavathi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ല് സ്വാഗതം ചെയ്യുന്നുവെങ്കിലും പലസംശയങ്ങളും ബാക്കി നില്‍ക്കുന്നുവെന്ന് ബിഎസ്പി നേതാവ് മായവതി. ഇതൊരു രാഷ്ട്രീയ നാടകമാണോയെന്നാണ് സംശയമെന്നും അവര്‍ പറഞ്ഞു.

മുന്നോക്ക സമുദായങ്ങളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ കേന്ദ്രം ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് പലസംശയങ്ങള്‍ക്കും ഇടയാക്കുന്നു.
ഇത് ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്നു പോലും സംശയിക്കേണ്ടി വരും. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള സംവരണം 50 ശതമാനമാക്കി ഉയര്‍ത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

നിലവില്‍ പട്ടികജാതി പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും കോണ്‍ഗ്രസിനെ കൂട്ടാതെ അഖിലേഷ് യാദവുമായി സഖ്യത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.

Top