മുട്ടു വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം; കണ്ടെത്തലുമായി മലയാളി ഗവേഷകന്‍

ഞ്ഞള്‍ സന്ധിവാതം മൂലമുള്ള മുട്ടു വേദനയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി മലയാളി ഗവേഷകന്‍ ഡോ. ബെന്നി ആന്റണി. മലപ്പുറം സ്വദേശിയായ ബെന്നി ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനാണ്. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഔദ്യോഗിക ജേണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ബെന്നിയും സംഘവും നടത്തിയ പഠനം ഇടം നേടി.

മഞ്ഞളില്‍ നിന്ന് കുര്‍കുമിന്‍, പോളി സാക്രൈഡ് എന്നിവ വേര്‍തിരിച്ചെടുത്താണ് പരീക്ഷണം നടത്തിയത്. 20 ശതമാനം കുര്‍കുമിനും 80 ശതമാനം പോളി സാക്രൈഡും ഇതിനായി വേര്‍തിരിച്ചെടുത്തു. മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തിയ ശേഷം അവരില്‍ പകുതി പേര്‍ക്ക് മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സത്ത് നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് മഞ്ഞള്‍ സത്ത് പോലെയുള്ള മരുന്നും നല്‍കി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മഞ്ഞള്‍ സത്ത് കഴിച്ചവര്‍ക്ക് വേദനയ്ക്ക് കൂടുതല്‍ ശമനമുണ്ടെന്ന് കണ്ടെത്തിയതായി ഡോ. ബെന്നി പറഞ്ഞു.

ശാസ്ത്രത്തില്‍ സന്ധിവാതത്തിനായി പ്രത്യേകിച്ച് മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാല്‍ മഞ്ഞളിന് മുട്ടു വേദനയ്ക്ക് ചെറിയ ശമനമെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് മനസിലാക്കുന്നതെന്ന് ബെന്നി പറഞ്ഞു.

Top