ഗവേഷക വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

SUICIDE

കൊല്‍ക്കത്ത : ജാദവ്പൂരില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. ജാദവപൂര്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി ഗവേഷക വിദ്യാര്‍ത്ഥിനിയായ സുകന്യയാണ് മരിച്ചത്. 26 വയസായ സുകന്യ വിവാഹിതയാണ്.

കറുത്ത തുണികൊണ്ട് മുഖം മറച്ചാണ് മുറിയിലെ സീലീങ് ഫാനില്‍ ഫാനില്‍ കെട്ടിതൂങ്ങിയത്. സമീപത്തെ ഒരു കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപിക കൂടിയാണ് സുകന്യ. മുഖം കറുത്ത തുണി കൊണ്ട് മറച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു.

ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന സുകന്യയുടെ മുറിയുടെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. പകല്‍ 12 മണിയോടടുത്താണ് വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചുവെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Top