രക്ഷാപ്രര്‍ത്തനത്തിനിടെ അപകടം; വെള്ളത്തില്‍ വീണയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

died

കൊച്ചി: രക്ഷാപ്രര്‍ത്തനത്തിനിടെ അപകടം ഉണ്ടായി. ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴ് പേരെ കാണാതായിരുന്നു. എഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. ഒപ്പം ചാലക്കുടിയില്‍ നിരവധി ക്യാമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്പുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.

ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പള്ളിയില്‍ മൂപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. വ്യാഴാഴ്ച മുതല്‍ ഇവര്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്.

Top