എല്ലാ രക്ഷിതാക്കളോടും മാപ്പ് ചോദിക്കുന്നുവെന്ന് തായ്‌ലന്‍ഡിലെ ഫുട്‌ബോള്‍ കോച്ച്

ബാങ്കോക്ക്: എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ മക്കള്‍ ഇപ്പോള്‍ സുരക്ഷിതരാണ്, നിങ്ങളുടെ മക്കളെ ഞാന്‍ നന്നായി നോക്കും, നിങ്ങള്‍ നല്‍കിയ മാനസിക പിന്തുണയ്ക്ക് നന്ദി. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന ഫുട്‌ബോള്‍ കോച്ച് തുവാം ഗുവാങ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മുങ്ങല്‍ വിദഗ്ധനു കൈമാറിയ കുറിപ്പിലെ വരികളാണിവ.

വടക്കന്‍ തായ്‌ലാന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കോച്ച് തുവാം രക്ഷാപ്രവര്‍ത്തകരുടെ കൈവശം നല്‍കിയ കുറിപ്പ് അവര്‍ ഫെയ്‌സ് ബുക്കില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

tai-fb

ജനുവരി 23നാണ് കോച്ച് ഉള്‍പ്പെടെയുള്ള സംഘം ഗുഹയ്ക്കുള്ളില്‍ പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷം തായ് നാവികസേനയും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരും ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും നല്‍കി.

ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ‘ബഡ്ഡി ഡൈവ്’ (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍ വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാന്‍ അധികൃതര്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. രക്ഷാസംഘത്തിലുള്ള അമേരിക്കന്‍ മുങ്ങല്‍ വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Top