മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കണം; അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍

മലപ്പുറം: മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുവാന്‍ അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്.

നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 5000ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവര്‍ക്ക് ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ആവശ്യമായ സഹായമാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. പലയിടങ്ങളിലും പലരും ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ് ഉള്ളത്.

Top