ചെറാട് മലയിലെ രക്ഷാദൗത്യം ദുഷ്‌കരമെന്ന് മന്ത്രി കെ രാജന്‍

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്‌കരമെന്ന് റവന്യു മന്ത്രി കെ രാജന്‍ . യുവാവിന്റെ രക്ഷാദൗത്യത്തിന് കരസേനയും എത്തും. പുല്ലൂരില്‍ നിന്നാണ് പ്രത്യേക സംഘം എത്തുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ ഇന്നിനി പോകില്ല, സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്. ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്‍റെ സാധ്യതയും ആരാഞ്ഞു. എന്നാൽ കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്.

മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണ് കുടുങ്ങിയത്.ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാല്‍ സംഘം അവിടെ ക്യാമ്പ് ചെയ്തു.

സാധ്യതയും ആരാഞ്ഞു. എന്നാല്‍ കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങില്‍ വിലയിരുത്തല്‍ ഉണ്ടായത്.

 

Top