കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം

കുവൈത്ത് സിറ്റി: വിനോദയാത്രക്കിടെ കടലില്‍ അകപ്പെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കല്‍ സനില്‍ ജോസഫ് ആണ് മരിച്ചത്.

കടലില്‍ കുളിക്കുന്നതിനിടെ സുഹൃത്തുകളുടെ കുട്ടികള്‍ തിരമാലകളില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെ സനിലും കടലില്‍ ഇറങ്ങുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപ്പെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിസാന്‍ അല്‍ ബാപ്‌റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയിലാണ് സനില്‍ ജോലി ചെയ്യുന്നത്.

Top