റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍

p.-sadhasivam

തിരുവനന്തപുരം: രാജ്യം എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയില്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം.

പ്രധാനമന്ത്രി മുന്നോട്ട് വെച്ച വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്‌തെന്നും സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്നും
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും. സുതാര്യത ഉറപ്പാക്കണമെന്നും. പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ പാടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമ്പുള്ള റിപ്പബ്ലിക് ദിന ആഘോഷം എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

Top