ഇന്ത്യന്‍ റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥി സുരിനാം പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി എത്തുന്നത് സുരിനാം പ്രസിഡന്റ് ചാന്‍ സാന്തോഖി. തെക്കേ അമേരിക്കയില്‍ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ് സുരിനാം. ഡച്ച് ഭാഷയാണ് ഈ രാജ്യക്കാര്‍ സംസാരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലും സാന്തോഖി മുഖ്യാതിഥിയായിരുന്നു.

ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം കൂടുകയും യുകെയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

Top