പിന്നോക്ക സമുദായ പ്രാതിനിധ്യം: ജൂലൈ 31നു മുമ്പ് വിവരങ്ങള്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം ; സംസ്ഥാന സര്‍വീസിലെ പിന്നോക്ക സമുദായ പ്രാതിനിധ്യം സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 31നു മുമ്പ് എല്ലാ വകുപ്പുകളും പിന്നോക്ക സമുദായ കമ്മീഷന്റെ വെബ് പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ചെയര്‍മാനായ ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി.

എല്ലാ വകുപ്പുകളും ഈ ആവശ്യത്തിനുവേണ്ടി മൂന്നു ദിവസത്തിനകം ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍വീസിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും പിന്നോക്ക സമുദായങ്ങള്‍ക്കുളള പ്രാതിനിധ്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രൂപീകരിച്ചതാണ് ഉന്നതാധികാര സമിതി.

മുഖ്യമന്ത്രി ചെയര്‍മാനായ സമിതിയുടെ വൈസ് ചെയര്‍മാന്‍ പട്ടികജാതി -പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി എകെ ബാലനാണ്.

Top