ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് മുമ്പുണ്ടായ സംഘര്‍ഷത്തില്‍ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സൂറിച്ച്: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ട് ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് മുമ്പുണ്ടായ സംഘര്‍ഷത്തില്‍ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രസീലിനൊപ്പം അര്‍ജന്റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാറക്കാനയില്‍ മത്സരം തുടങ്ങും മുമ്പാണ് അര്‍ജന്റീനന്‍ ആരാധര്‍ക്കെതിരെ ബ്രസീല്‍ താരങ്ങള്‍ ആക്രമണം നടത്തിയത്.ഇതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നാലെ അരമണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്.പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അര്‍ജന്റീനന്‍ ആരാധകരെ ആക്രമിച്ചിരുന്നു.

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ബ്രസീല്‍ യോഗ്യതാ റൗണ്ട് കടക്കാന്‍ വെല്ലുവിളി നേരിടുകയാണ്. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചിരുന്നു.ഇതിനിടെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ബ്രസീലിന് കടുത്ത വെല്ലുവിളിയാകും.

ബ്രസീലിന്റെ ഹോം മത്സരങ്ങളില്‍ നിന്ന് കാണികളെ വിലക്കുക, പിഴ വിധിക്കുക, ബ്രസീല്‍ ടീമിന്റെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ബ്രസീല്‍ ഫുട്‌ബോളിനെ കാത്തിരിക്കുന്നത്.ആരാധകര്‍ ആക്രമണം നടത്തിയതും അര്‍ജന്റീന ടീം മത്സരം വൈകിപ്പിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതുമാണ് അര്‍ജന്റീനന്‍ ടീമിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.മത്സരത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാത്തതിനാണ് ബ്രസീല്‍ ഫുട്‌ബോള്‍ നടപടി നേരിടാന്‍ സാധ്യത.

 

Top