ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ജനപിന്തുണ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ജനപിന്തുണ വന്‍തോതില്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്.

പ്രസിഡന്റ് പദത്തിലേറി രണ്ടുമാസം മാത്രം പിന്നിടുമ്പോഴാണ് മക്രോണ്‍ അനുകൂലികളുടെ നെഞ്ചിടിപ്പേറ്റുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. 1,022 പേര്‍ അഭിപ്രായം രേഖപ്പെടുത്തിയതില്‍ 42 ശതമാനം പേര്‍ മാത്രമാണ് മക്രോണിനെ അനുകൂലിച്ചതെന്ന് സ്വകാര്യ സര്‍വേ വ്യക്തമാക്കുന്നു.

ജൂലൈ് 21-22 തീയതികളിലായാണ് സര്‍വേ നടത്തിയത്. കഴിഞ്ഞ മാസം ഇത് 50 ശതമാനത്തിനടുത്തായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മുന്‍ പ്രസിഡന്റുമാര്‍ അധികാരത്തിലേറിയപ്പോഴും രണ്ടുമാസത്തിനിടെ സര്‍വേ നടത്തിയിരുന്നുവെന്നും അന്നൊക്കെ അവരുടെ പിന്തുണ 50ശതമാനത്തിനു മുകളിലായിരുന്നുവെന്നുമാണ് സൂചന.

Top