വിജയ്‌യുടെ മകന്‍ ജേസണ്‍ ആദ്യമായി ആക്ഷന്‍ പറയുന്നത് ദുല്‍ഖര്‍ സല്‍മാനിനോടെന്ന് റിപ്പോര്‍ട്ടുകള്‍

ളപതി വിജയ്യുടെ മകന്‍ ജേസണ്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞെന്നും യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

ഏറെ നാളുകളായി ജേസണ്‍ തന്റെ ആദ്യ സിനിമ സംവിധാനത്തിന്റെ ജോലികളില്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം ഇതുവരെ ജേസണ്‍ പുറത്തു പറഞ്ഞിട്ടില്ല. വിജയ്യെ നായകനാക്കി ആയിരിക്കും മകന്റെ ആദ്യം ചിത്രം എന്ന് ആരാധകര്‍ പറയുക ഉണ്ടായിരുന്നു. ഈ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പിടിച്ച് കുലുക്കുകയാണ്.

അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ ചിത്രമായ ‘ലക്കി ഭാസ്‌കറി’ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ധനുഷ് ചിത്രം ‘വാത്തി’ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം-നിമിഷ് രവി. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

Top