ഉപരോധത്തെ മറികടക്കാന്‍ സൈബര്‍ കറന്‍സികള്‍ മോഷ്ടിക്കാന്‍ ശ്രമവുമായ്‌ ഉത്തരകൊറിയ

bitcoin

സോള്‍: ലോക രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ ബിറ്റ് കോയിന്‍ അടക്കമുള്ള സൈബര്‍ കറന്‍സികള്‍ മോഷ്ടിക്കാന്‍ ശ്രമവുമായ്‌ ഉത്തരകൊറിയ.

ഉപരോധത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ഉത്തരകൊറിയയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ബിറ്റ് കോയിനുകളെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ ഐയാണ് ഇക്കാര്യം ഔദ്യോഗിക ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തിന് ശേഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദക്ഷിണകൊറിയയിലെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളെ ലക്ഷ്യമിട്ടുകൊണ്ട്‌ ഉത്തരകൊറിയ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് ഫയര്‍ ഐ വ്യക്തമാക്കുന്നത്.

ബിറ്റ് കോയിന്‍ എക്‌സ്‌ചേഞ്ചുകളിലെ ജീവനക്കാരുടെ ഇമെയില്‍ ചോര്‍ത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് ആരോപണം.

Top